‘വിഷം പൊള്ളിച്ച നാടിന് എയിംസ് വേണം.’ അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

‘വിഷം പൊള്ളിച്ച നാടിന് എയിംസ് വേണം.’
അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു.

രാജപുരം: കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യ പെട്ട്
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു. ജില്ലാതല ഉത്ഘാടനം ഇന്ന് ഉച്ചയ്ക്ക് സാമൂഹ്യ പ്രവർത്തക ദയാബായി ഇടനീർ സ്വാമിജീസ് ഹയ്യർ സെക്കന്ററി സ്കൂളിൽ നിർവ്വഹിച്ചു. തുടർന്ന് നായൻമാർമൂല നവഭാരത് സയൻസ് കോളേജിലും വിദ്യാർത്ഥിനികളുടെ ഐക്യദാർഢ്യ സമ്മേളനം നടന്നു.
ജില്ലയിൽ കൂട്ടായ്മയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മുന്നൂറ് കേന്ദ്രങ്ങളടക്കം 600 കേന്ദ്രങ്ങളിൽ അയ്യായിരം ആളുകളാണ് സമര ഐക്യദാർഢ്യ ദിനാചാരണം നടത്തിയത്.

  ഇരുപത്തി ആറാം ദിവസത്തെ സമരം എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ജില്ലാ ട്രഷറർ ആനന്തൻ പെരുമ്പളയുടെ അദ്ധ്യക്ഷതയിൽ 

ജി.എച്ച്.എസ്.എസ് കാസർഗോഡ് റിട്ടയേർഡ് പ്രിൻസിപ്പാൽ ശ്രീമതി ഗീത തോപ്പിൽ ഉത്ഘാടനം ചെയ്തു.

Leave a Reply