കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ നിര്യാണത്തിൽ രാജപുരം യൂണിറ്റ് അനുശോചിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ നിര്യാണത്തിൽ രാജപുരം യൂണിറ്റ് അനുശോചിച്ചു.
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് രാജപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂടംക്കല്ലിൽ നിന്നും രാജപുരത്തേക്ക് മൗനജാഥ നടത്തി.
തുടർന്ന് വ്യാപരഭവനിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പി.ടി തോമസ് അധ്യക്ഷത വഹിച്ചു. എം.എം സൈമൺ, സി ടി ലൂക്കോസ്, ജെയ്ൻ പി വർഗീസ്, ജോബി തോമസ്, ചന്ദ്രൻ വൈദ്യർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply