അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു.

അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു.

രാജപുരം: നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അംഗൻവാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തനം ആരംഭിച്ചു.ആദ്യ ദിനം വിരലിലെണ്ണാവുന്ന കുരുന്നുകൾ മാത്രമേ അംഗൻവാടിയിൽ എത്തിയുള്ളു. രാവിലെ 9.30 മുതൽ 12.30 വരെയാണ് അംഗൻവാടികളുടെ പുതുക്കിയ പ്രവർത്തന സമയം. 15 കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ രണ്ട് ബാച്ചുകളായി തിരിച്ച് കുട്ടികളുടെ എണ്ണം ക്രമീകരിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. കൂടാതെ ഭക്ഷണ വിതരണംചെയ്യുന്നതിനായി വരാന്ത ഉപയോഗപ്പെടുത്തണമെന്നും ആവശ്യത്തിന് വെള്ളം, ലിക്വഡ് സോപ്പ് ,സാനിറ്റസൈർ എന്നിവ ഉറപ്പ് വരുത്തണമെന്ന് വനിതാ-ശിശു വികസന വകുപ്പിന്റെ മാർഗരേഖയിൽ പറയുന്നു.ആദൃ ഘട്ടത്തിൽ ഭിന്ന ശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികൾ എത്തേടത്തില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. ചെറുപനത്തടി അംഗൻവാടിയിൽ ആദ്യമായി ഏത്തിയ കുരുന്നുകളെ പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസന്റ്, രാധാ സുകുമാരൻ, ഐ.സി. ഡി.എസ് സൂപ്പർവൈസർ കെ.ശബ്ന, അംഗൻവാടി വർക്കർ മിനിമോൾ, പി.കെ.ലളിത എന്നിവർ മധുരം നൽകി സ്വീകരിച്ചു.

Leave a Reply