കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്ത് 2021 -22 സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ 140 പേർക്ക് കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി, പി.ഗീത, മെമ്പർമാരായ ബി. അജിത്ത് കുമാർ, വനജ ഐത്തു, ജോസ് പുതുശേരിക്കാലായിൽ, മിനി ഫിലിപ്പ്,
മുൻ മെമ്പർ എം.എം.സൈമൺ
എന്നിവർ പ്രസംഗിച്ചു. സൂപ്പർവൈസർ പ്രജിന നന്ദി പറഞ്ഞു.

Leave a Reply