പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം: സിപിഐ ബ്രാഞ്ച് സമ്മേളനം.

രാജപുരം: പൂടംകല്ല് മവേലി സ്റ്റോര്‍ അനുവദിക്കുക, കാസര്‍കോട് നിന്ന് കുറ്റിക്കോല്‍- പൂടംകല്ല് – ബളാല്‍- വെള്ളരിക്കുണ്ട് വഴി കൊന്നക്കാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അയ്യന്‍കാവ് ടൗണില്‍ മുതിര്‍ന്ന അംഗം ഏ.യൂ.തോമസ് പതാക ഉയര്‍ത്തി. പി.രാമന്‍ നഗറില്‍ മണ്ഡലം കമ്മറ്റി അംഗം ഏ.കെ. രാജപ്പന്‍ ഉദ്ഘാടനവും രാഷ്ട്രീയ റിപ്പോര്‍ട്ടും നിര്‍വഹിച്ചു. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ അര്‍ജുന്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം അനീഷ് കുമാറും, അനുശോചന പ്രമേയം എ.ഹമീദും, സംഘടനാ റിപ്പോര്‍ട്ട് കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി ബാബു, വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി മുന്‍ എം എല്‍ എ എം.കുമാരന്‍ , ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ.നാരായണന്‍, ഒരുമണ്ഡലം കമ്മറ്റി അംഗം ബീന, തങ്കമണി, എല്‍സി അംഗങ്ങളായ എ.രാഘവന്‍, അബ്ദുള്‍ മജീദ്, ഒ.ജെ.രാജു എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എ.ഹമീദിനെ തെരഞ്ഞടുത്തു.

Leave a Reply