ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിയുമായി പ്രതീക്ഷ ചുള്ളിക്കരയും വ്യാപാരി വ്യവസായി ഏകോപന സമിതിയും.

രാജപുരം: ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പ്രവാസി കൂട്ടായ്മയായ പ്രതീക്ഷ ചുള്ളിക്കര ഷാര്‍ജ കമ്മിറ്റി ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി , അലക്‌സാണ്ടര്‍ കുറ്റിക്കാട്ടില്‍ എന്നിവരുടെ സഹകരണത്തോടെ ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കെ വി വി ഇ എസ് ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് പി.എ ജോസഫ് അധ്യക്ഷത വഹിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി, കോടോംബേളൂര്‍ ആറാം വാര്‍ഡംഗം ആന്‍സി ജോസഫ്, കളളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം ജോസ് പുതുശേരിക്കാലായില്‍ ,രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, പ്രതിക്ഷ ചുള്ളിക്കര ഷാര്‍ജ കമ്മിറ്റി പ്രതിനിധി രതീഷ് ചുള്ളിക്കര, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധി ജോസ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിക്ഷ ചുള്ളിക്കര ഷാര്‍ജ കമ്മിറ്റി പ്രതിനിധി എ.സി രാജന്‍ സ്വാഗതവും, മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ബേബി മേലത്ത് നന്ദിയും പറഞ്ഞു

Leave a Reply