രാജപുരം മൃഗാശുപത്രിയിലേക്കു സിപിഎം ലോക്കല്‍ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു.

രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ രാജപുരം മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും, ധര്‍ണയും സംഘടിപ്പിച്ചു. ഏറെ നാളുകളായി രാജപുരം മൃഗഡോക്ടറെ കുറിച്ച് ക്ഷീര കര്‍ഷകര്‍ വലിയ പരാതിയാണ്. കര്‍ഷകരുടെ വീടുകളില്‍ എത്തി കന്നുകാലികള്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍ മടി കാണിക്കുന്നതായും, കര്‍ഷകര്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗം പി.ജി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.. ജോഷി ജോര്‍ജ്, പി.കെ.ചാക്കോ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Leave a Reply