കെസിസി മാലക്കല്ല് യൂണിറ്റ് എയിംസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു

രാജപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റ് അംഗങ്ങള്‍ വേണം എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മ കേരള ഗവണ്‍മെന്റ് കേന്ദ്രത്തിനു നല്‍കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തു നടത്തുന്ന അനിശ്ചിതകാല നിരാഹാര പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു കേരളത്തില്‍ ആരോഗ്യരംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസറഗോഡ് ഒരു മെഡിക്കല്‍ കോളേജൊ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളൊ ഇല്ല എന്നിട്ടും എന്‍ഡോസള്‍ഫാന്‍ പൈതിറങ്ങിയ മണ്ണില്‍ എയിംസ് പോലൊരു ആശൂപത്രിക്കുള്ള പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താത്തത് ഇവിടുത്തെ ജനങ്ങളോടുള്ള അനീതിയാണ്. യൂണിറ്റ് പ്രസിഡന്റ് ടോമി വാഴപ്പിള്ളില്‍, ഫോറോനാ പ്രസിഡന്റ് സജി കരുവിനാവേലില്‍ യൂണിറ്റ് സെക്രട്ടറി ബിജു വട്ടപ്പറമ്പില്‍ ട്രഷറര്‍ ടോമിനെടും തൊട്ടിയില്‍ ജോ.സെക്രട്ടറി ബിനേഷ് വാണിയപ്പുരയിടത്തില്‍ വൈസ് പ്രസിഡന്റ് ടോമി ചെട്ടിക്കത്തോട്ടത്തില്‍ ഏബ്രഹാം കടുതോടില്‍, പി.സി.ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply