പേരടുക്കം ദുർഗാ ദേവി ക്ഷേത്രത്തിൽ സനാതന ധർമ പാഠശാല ഉദ്ഘാടനം ചെയ്തു.
രാജപുരം: കൊട്ടോടി പേരടുക്കം ദുർഗാ ദേവി ക്ഷേത്രത്തിൽ സനാതന ധർമ പാഠശാല ബാലൻ മാസ്റ്റർ പരപ്പ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കൃഷ്ണൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ജെസി ഡാനിയേൽ അവാർഡ് ജേതാവ് ബാലചന്ദ്രൻ കൊട്ടോടി, സാമൂഹ്യ പ്രവർത്തകർ രമേശൻ കൊട്ടോടി എന്നിവരെ ആദരിച്ചു. ഭരണസമിതി സെക്രട്ടറി കെ.കുമാരൻ മഞ്ഞങ്ങാനം, പ്രദീപ് മഞ്ഞങ്ങാനം, കെ.അനിൽകുമാർ, കെ.മധുസൂദനൻ, എന്നിവർ സംസാരിച്ചു.