കോടോത്ത് കുടുംബശ്രീ റൈസ് മിൽ ഉദ്ഘാടനം ചെയ്തു.

കോടോത്ത് കുടുംബശ്രീ റൈസ് മിൽ ഉദ്ഘാടനം ചെയ്തു.

രാജപുരം. കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ കോടോത്ത് കുടുംബശ്രീ സി ഡി എസ്സി ന്റെ നേതൃത്വത്തിൽ പാർവ്വതി മീഡിയം സ്കെയിൽ വാല്യൂ അഡിഷൻ യൂണിറ്റ് ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾ ആരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ
പി.ശ്രീജ നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിന് ജില്ലാ മിഷൻ നല്കുന്ന ‘ സബ്സിഡിയുടെ ചെക്ക് വിതരണം ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ടി.ടി.സുരേന്ദ്രൻ നിർവ്വഹിച്ചു. പദ്ധതി വിശദീകരം ഏഡി എം സി സി.എച്ച്. ഇക്ബാൽ നടത്തി. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ , പൊതു പ്രവർത്തകരായ ടി.കോരൻ, കെ.വി. കേളു , .ടി. ബാബു, സൗമ്യ വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് കോ-ഓഡിനേറ്റർ ഷൈജ സ്വാഗതവും സിഡിഎസ്സ് മെമ്പർ രമ്യ നന്ദിയും പറഞ്ഞു.

Leave a Reply