- രാജപുരം: മഴ എത്തും മുമ്പേ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു നാടും നഗരവും ശൂചികരിച്ചു. കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ജാഗ്രത സദസ്സും ശുചീകരണ പ്രവര്‍ത്തനവും നടത്തിയത്.എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോടോം-ബേളൂര്‍ പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലെ വീടുകള്‍ തോറും കയറി ഇറങ്ങി വിദ്യാര്‍ഥികള്‍ ഉറവിട നശീകരണം നടത്തി. ഒപ്പം റബ്ബര്‍ തോട്ടത്തിലെ ചിരട്ടയില്‍ കൊതുകുകള്‍ മുട്ടയിടുന്നത് ഒഴിവാക്കാന്‍ ചിരട്ട കമിഴ് തിവെക്കണമെന്ന് നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശേഖരിച്ച് പൊതു സംസ്‌കരണത്തിന് നല്കണം. അവ കത്തിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വെയുടെ ഭാഗമായി വീട്ടുകാരെ കുട്ടികള്‍ ഓര്‍മ്മിപ്പിച്ചു. എണ്ണപ്പാറ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ കണിയറ സ്‌കൗട്ട് അധ്യാപകന്‍ വി കെ ഭാസ്‌കരന്‍, പ്രധാന അധ്യാപകന്‍ കെ ജയചന്ദ്രന്‍, എം വി ഗിരിജ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി