സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

രാജപുരം : സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം പാണത്തൂരിൽ സംഘടിപ്പിച്ചു. സുരേന്ദ്രൻ പെരുതടി പതാക ഉയർത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. കുര്യാക്കോസ് ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി. ബാബു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. പ്രതാപചന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.വി.ഹരിദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ.ബി.മോഹനചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി എം. കുമാരൻ എക്സ്. എം എൽ. എ, ജില്ലാ കൗൺസിൽ അംഗം ടി.കെ.നാരായണൻ, മണ്ഡലം കമ്മിറ്റി അംഗം ബി.രത്നാകരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. ലീലാമ്മ, എസ്. പ്രതാപചന്ദ്രൻ, കെ.കെ.സുകുമാരൻ എന്നിവർ പ്രസീഡിയം നിയന്ധ്രിച്ചു. പാണത്തൂർ -സുള്ള്യ അന്തർസംസ്ഥാന പാതയിൽ അനുവദിച്ച അനുവദിച്ച മുഴുവൻ ബസ്സുകളും ഓടണമെന്നും, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സക്ക് ആവശ്യമായ സ്റ്റാഫിനെ അനുവദിക്കണമെന്നും, പനത്തടി പഞ്ചായത്തുളിലൂടെ കടന്നു പോകുന്ന ചന്ദ്രഗിരി പുഴയിൽ കെട്ടിക്കിടക്കുന്ന മണൽ വാരാൻ ടെൻഡർ നടപടികൾ നടത്തണമെന്നും ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒമ്പതംഗ കമ്മിറ്റിയെയും, സെക്രട്ടറിയായ കെ.കെ.സുകുമാരൻ , അസി.സെക്രട്ടറിയായി എസ് പ്രതാപചന്ദ്രൻ എന്നിവർ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply