വഴിയിൽ കളഞ്ഞ് കിട്ടിയ പേഴ്സും വിലപ്പെട്ട രേഖകളും പോലീസിൽ ഏൽപിച്ച ആംബുലൻസ് ഡ്രൈവറെ ആദരിച്ചു.
രാജപുരം: അർദ്ധരാത്രിയിൽ വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണവും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് പാണത്തൂർ പോലീസ് ഔട്ട് പോസ്റ്റിൽ ഏൽപിച്ച് മാതൃകയായ ആംബുലൻസ് ഡ്രൈവർ കെ.ടി. ബിനോയിയെ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, രാജപുരം സി ഐ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ലത അരവിന്ദ്, സുപ്രിയ എസ്, മെമ്പർമാരായ കെ.കെ വേണുഗോപാൽ, കെ.ജെ ജയിംസ്, ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, പി തമ്പാൻ, എം.കെ സുരേഷ്, മൈക്കിൾ പൂവത്താനി, അജി ജോസഫ്, കെ.ബി മോഹനചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. കുണ്ടു പ്പള്ളിയിലെ സിആർപിഎഫ് ജവാൻ ഹരിക്കുട്ടൻ്റേതായിരുന്നു കളഞ്ഞ് കിട്ടിയ പേഴ്സ്.