മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ മാതൃദിനത്തിൽ അമ്മയൊടൊപ്പം പരിപാടി സംഘടിപ്പിച്ചു.
രാജപുരം: മാലക്കല്ല്, സെൻ്റ് മേരീസ് എയുപി സ്ക്കൂളിൽ മാതൃദിനത്തിൽ അമ്മയൊടെപ്പം എന്ന പരിപാടി നടത്തപ്പെട്ടു, സ്ക്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട അമ്മയൊടൊപ്പം എന്ന ‘ പരിപാടികളളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ കൊടോടി ക്ലാസെടുത്തു.
കള്ളാർ പഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ് .പനത്തടി പഞ്ചായത്ത് മെമ്പർ കെ.ജെ.ജയിംസ്, ഹെഡ്മാസ്റ്റർ എം.എ.സജി, ജോസ് ജോർജ് , രാജു തോമസ് എന്നിവർ സംസാരിച്ചു
കുടുതൽ മക്കളുള്ള അമ്മമാരെ ചടങ്ങിൽ ആദരിച്ചു, മാതൃദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആസ്വാദനക്കുറിപ്പ് മത്സരത്തിൽ മികച്ചതിന് സമ്മാനം നൽകി.