സഹോദരിമാര്‍ക്ക് പരീക്ഷയില്‍ വിജയത്തിളക്കം

കാഞ്ഞങ്ങാട്: തിരുഹൃദയ പള്ളി ഇടവകാംഗമായ ഒഴുങ്ങാലില്‍ റെന്നി- ബിന്ദു ദമ്പതികളുടെ മക്കള്‍ക്കാണ് പത്താം ക്ലാസ്സിലും, പ്ലസ്ടുവിനും ഇരട്ട വിജയത്തിളക്കം. 2017-18 അധ്യയന വര്‍ഷത്തില്‍ 10,+2 പരീക്ഷയില്‍ ഈ സഹോദരിമാര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. പത്താം ക്ലാസ്സില്‍ അലീന റെന്നിയും, പ്ലസ്ടുവിന് മെരീന റെന്നിയുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി വീട്ടുകാര്‍ക്കും ഇടവകയ്ക്കും ഇരട്ടി’ മധുരം നല്‍കിയത്. മികച്ച വിജയം കൈവരിച്ച ഈ സഹോദരിമാര്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Leave a Reply