ഒടയംചാൽ ഡൗൺടൗൺ റോട്ടറി ഹാൾ ഉദ്ഘാടനം ചെയ്തു.

ഒടയംചാൽ ഡൗൺടൗൺ റോട്ടറി ഹാൾ ഉദ്ഘാടനം ചെയ്തു.

രാജപുരം : ഒടയംചാൽ ഡൗൺടൗൺ റോട്ടറി ഹാൾ ഉദ്ഘാടനം ചെയ്തു. ഒടയംചാൽ ഡൗൺടൗൺ റോട്ടറി പ്രസിഡന്റ് രാജൻ ആവണി അധ്യക്ഷനായി. ക്ലബ് മുഖപത്രം ഡോ.ദീഷ്മാ രാജേഷ് ഒടയംചാൽ റോട്ടറി പ്രസിഡന്റ് കെ.മോഹനൻ നായർക്ക് കൈമാറി പ്രകാശനം ചെയ്തു. ഡോ.എം. എസ്.പീതാംബരൻ, ഏയ്ഞ്ചൽ മരിയ സുജേഷ്, പൂജാപാർവതി, ആഷ്ബിൻ സുജേഷ് എന്നിവരെ ആദരിച്ചു. അസിസ്റ്റന്റ് ഗവർണർ കെ.രാമകൃഷ്ണൻ, സെക്രട്ടറി ബിനോയ് കുരിയൻ, ബേബി കൃഷ്ണൻ മേലത്ത്, സാജു ജോസ്, ആഗ്നസ് സാജു എന്നിവർ സംസാരിച്ചു.

Leave a Reply