പനത്തടി പഞ്ചായത്തിലെ പത്താം വാർഡിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്ത പ്രദേശങ്ങളിൽ പരിശോധന നടത്തി.
രാജപുരം: പനത്തടി പഞ്ചായത്തിലെ പത്താം വാർഡിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്ത പ്രദേശങ്ങളിൽ വാർഡംഗം കെ.ജെ.ജയിംസ്, ഡിവി സി യൂണിറ്റ് എച്ച് എസ് എം.വേണുഗോപാൽ, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം എച്ച്ഐ വിനയകുമാർ, ജെഎച്ച്ഐ സുബൈദ, നെൽസൺ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുകയും ഡെങ്കി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളിൽ കർശന നിർദേശം നൽകുകയും ചെയ്തു. രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് വോളന്റിയർമാർ, കുടുംബശ്രീ വോളന്റിയർമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. നിലവിൽ വാർഡിലെ 4 ഡെങ്കപ്പിനി ബാധിതർ ചികിത്സയിലാണ്. ഡിവിസി യൂണിറ്റിന്റെ പരിശോധന റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറും. ബളാംതോട് മിൽമ ഹാളിൽ നടന്ന എൻട്രി മീറ്റിങ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, ജോർജ് വർഗീസ്, മാത്യു സെബാസ്റ്റ്യൻ, ശശികല, എം.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.