പ്രീ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുള്ള വർക്ക് ഷീറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം നടത്തി.
രാജപുരം: പ്രീ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുള്ള വർക്ക് ഷീറ്റ് “കളിത്തോണി ” യുടെ ജില്ലാ തല വിതരണോദ്ഘാടനവും പ്രീ സ്കൂൾ വികസന സെമിനാറും കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള വർക്ക് ഷീറ്റ് വിതരണോദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിർവ്വഹിച്ചു. പ്രീ സ്കൂൾ വികസന സെമിനാർ വാർഡ് മെമ്പർ പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. പി.രാജഗോപാലൻ സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ടി.കോരൻ , മാധവൻ, എം.രമേശൻ മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് എം.ഗണേശൻ എന്നിവർ സംസാരിച്ചു , പ്രിൻസിപ്പാൾ പി.കെ.പ്രേമരാജൻ സ്വാഗതവും ഹെഡ് മിസ്ട്രസ് ഇ.സനിത നന്ദിയും പറഞ്ഞു.