
പാണ്ഡ്യാലക്കാവ് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലേക്ക് റെഡ് ക്രോസ് കാസറഗോഡ് യൂണിറ്റ് മാസ്ക് വിതരണം നടത്തി.
രാജപുരം: പുനപ്രതിഷ്ഠ ബ്രഹ്മകലശോത്സവം നടക്കുന്ന പാണ്ഡ്യാലക്കാവ് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലേക്ക് റെഡ് ക്രോസ് കാസറഗോഡ് യൂണിറ്റ് മാസ്ക് വിതരണം നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്, ട്രഷറർ എച്ച്. വിഘ്നേശ്വര ഭട്ട്, പ്രോഗ്രാം കൺവീനർ കൂക്കൾ രാഘവൻ, പഞ്ചായത്തംഗം രാധാ സുകുമാരൻ , റെഡ് ക്രോസ് സംസ്ഥാന ട്രഷറർ എച്ച് എസ്. ഭട്ട്, ജില്ലാ ജോ.സെക്രട്ടറി ആർ.സൂര്യനാരായണ ഭട്ട്, ജില്ലാ ട്രഷറർ സുരേഷ്, ജനറൽ സെക്രട്ടറി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.