ഓട്ടമലയിൽ അമ്മയും മകളും മരിച്ച സംഭവം: മകൾ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . എം എൽഎ വീട് സന്ദർശിച്ചു.

ഓട്ടമലയിൽ അമ്മയും മകളും മരിച്ച സംഭവം: മകൾ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .
എം എൽഎ വീട് സന്ദർശിച്ചു.

രാജപുരം: ചാമുണ്ഡിക്കുന്ന് ഓട്ടമലയിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . മകളെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ ഉച്ച കഴിഞ്ഞാണ് എൻഡോസൾഫാൻ ദുരിത ബാധിതയായ രേഷ്മ (28), അമ്മ വിമല കുമാരി (58) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.. മകളെ പരിചരിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തിൽ മകളെ കൊലപ്പെടുത്തി അമ്മ മരിച്ചതാണെന്ന് പറയുന്നു. മൃതദേഹം ചാമുണ്ഡിക്കുന്ന് സ്കൂളിൽ പൊതു ദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. എം എൽ എ ഇ . ചന്ദ്രശേഖരൻ വീട് സന്ദർശിച്ചു.

Leave a Reply