സൗജന്യ മഴക്കാല രോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്
രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും കള്ളാർ പഞ്ചായത്ത് എസ്.എം എഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മഴക്കാല രോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് കള്ളാർ മദ്രസ ഹാളിൽകള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെനാരായണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് എം എഫ് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. ഹമീദ് ബാബാ സ്വാഗതവും, ഇബ്രാഹിം ഹാജി, ലത്തീഫ് അടുക്കം, കള്ളാർ സെന്റ് തോമസ് ചർച്ച് ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ .കള്ളാർ ജമാഅത്ത് ഖത്തീബ്മുബഷിർ അസ്ഹരി, ബി.അബ്ദുള്ള .ജാഫർ കള്ളാർ ,നൗഷാദ് സി കെ .കുഞ്ഞബ്ദുള്ള കള്ളാർ എന്നിവർ സംസാരിച്ചു നന്ദി ഉമ്മർ പൂണുർ ഡോക്ടർമാരായ ഉഷ,അജയകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി