സ്കൂൾ ഭക്ഷ്യ പരിശോധന ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
രാജപുരം. സ്കൂൾ ഭക്ഷ്യപരിശോധന ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് ലീഗൽ അഡ്വൈസർ അഡ്വ. ടിറ്റി മോൾ കെ ജൂലി, ഹെഡ്മിസ്ട്രസ് ഇസനിത, പ്രിൻസിപ്പാൾ പി.കെ.പ്രേമരാജൻ, പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ , മുൻ എസ്.എം.സി ചെയർമാൻ ടി.കോരൻ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, എൻ.ബാലചന്ദ്രൻ, പുഷ്പ വിൻസന്റ്, ബിജു തോമസ്, എം.രമേശൻ, പ്രസീജ എന്നിവർ സംബന്ധിച്ചു. ഉച്ചഭക്ഷണ വിതരണം, പാചകപ്പുര, ഭക്ഷ്യധാന്യങ്ങൾ എന്നിവ അധികാരികൾ പരിശോധിച്ചു.