ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ എല്‍കെജി യുകെജി പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ എല്‍കെജി യുകെജി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവ റാലി നടത്തി. തുടര്‍ന്ന് നടന്ന നവാഗതരെ വരവേല്‍ക്കല്‍ ചടങ്ങ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിസിലിയ അധ്യക്ഷത വഹിച്ചു അധ്യാപിക എം.മോഹിനി പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പുതിയതായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

Leave a Reply