പൗരോഹിത്യ സ്വീകരണം മാലക്കല്ല് ഡീക്കന്‍ അനൂപ് (ജോസഫ്) പൂതംപാറ

  • രാജപും: മാലക്കല്ല് ഇടവക പൂതംപാറ എബ്രാഹം ത്രേസ്യാമ്മ ദമ്പതികളുടെ മകനായ അനൂപ് എബ്രാഹം മാലക്കല്ല് യു പി സ്‌കൂള്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 2004 കപ്പൂച്ചിന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗാസിമ്പാദിലെ ജ്യോതി നികേതന്‍ മൈനര്‍ സെമിനാരിയില്‍ ആദ്യ മൂന്നു വര്‍ഷം പഠനം പൂര്‍ത്തിയാക്കി അതിനുശേഷം ബീഹാറിലെ മോത്തിഹാരിയില്‍ നിന്നും പ്രി നൊവിഷ്യേറ്റും പൂര്‍ത്തിയാക്കിയതിനുശേഷം ആന്ധ്രാപ്രദേശിലെ ജാനംപെട്ട് വിജ്ഞാനിലയം ഡിഗ്രി കോളേജില്‍ നിന്ന് തത്വശാസ്ത്രവും ജലന്തറിലെ ഹോളി ട്രിന്നിജി റിജണല്‍ മേജര്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. മെയ് 16ന് രാവിലെ 9 30ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍ വച്ച് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ കൈവയ്പു വഴി ശുശ്രൂഷാ പൗരോഹിത്യ സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി ആര്‍പ്പിക്കുന്നതുമാണ്

Leave a Reply