- രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ചുള്ളിക്കര-വെള്ളരിക്കുണ്ട് കോളനി റോഡ് കാല്‍ നടയാത്രക്കാര്‍ക്ക് പോലും ദുരിതമാകും വിധം പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റോഡ് ആക്ഷന്‍ കമ്മി്റ്റി ഭാരവാഹികള്‍. ഓട്ടോറിക്ഷകള്‍ ഇതുവഴിയുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തി വെച്ചു ഇതേ തുടന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍്ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് . കള്ളാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിനെയും-കോടോം ബേളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിനേയും ബന്ധിപ്പിച്ച് കടന്നു പോകുന്ന റോഡിനാണ് ഈ ദുര്‍ഗതി. 190-ഓളം കുടുംബങ്ങള്‍ കഴിയുന്ന തൂങ്ങല്‍, വെള്ളരിക്കുണ്ട് കോളനികളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന റോഡില്‍ കള്ളാര്‍ പഞ്ചായത്തില്‍ പെട്ട 300 മീറ്ററോളം ഭാഗത്തെ ടാറിംഗാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. പല തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും അറ്റകുറ്റ പണി നടത്താന്‍ പഞ്ചായത്ത് തയ്യറാകുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡ് തകര്‍ന്നപ്പോള്‍ നാട്ടുക്കാര്‍ പിരിവ് എടുത്താണ് റോഡ് നന്നാക്കിയത്. പല തവണ ടാറിങ്ങിന് പഞ്ചായത്ത് ഫണ്ട് വകയിത്തിയിട്ടുണ്ട് പറയുന്നുണ്ടങ്കിലും ഇതുവരെയായിട്ട് ഒരിക്കല്‍ പോലും റീടാറിങ്ങ് നടത്താന്‍ പഞ്ചായത്ത് തയ്യറായിട്ടില്ലെന്ന് ഇആക്ഷന്‍ കമ്മിറ്റി ഭരാവാഹികള്‍ ആരോപിച്ചു. ഇതിനിടയിലാണ് ചുള്ളിക്കര ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് ഈ ഭാഗത്തേക്ക് നിര്‍ത്തിവെച്ചത് ഇതോടെ ഈ പ്രദേശത്തെ ആളുകള്‍ക്ക് കാല്‍നടയാത്രയാണ് എങ്ക ആശ്വാസം ഇതിനെ തുടര്‍ന്നാണ് നാട്ടുക്കാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് സമരം നടത്താന്‍ തീരുമാനിച്ചത് . വാര്‍ത്തസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി പി ഗോപാലന്‍, കണ്‍വീനാര്‍ ടി സിജു, സി ഗോപാലന്‍, ടി രാജു എന്നിവര്‍ പങ്കെടുത്തു