പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിൽ യോഗ ദിനം ആചരിച്ചു.

പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിൽ യോഗ ദിനം ആചരിച്ചു.

രാജപുരം: യോഗ മാനസികമായും ശാരീരികമായും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് എന്ന് കേന്ദ്ര യൂണിവേഴ്സിറ്റി മുൻ അധ്യാപിക ഗായത്രി വെള്ളിക്കോത്ത് പറഞ്ഞു പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വിദ്യാലയ സമിതി പ്രസിഡണ്ട് ഐ.കെ.രാംദാസ് വാഴുന്നവർ അധ്യക്ഷത വഹിച്ചു.ഭാരതീയ വിദ്യാനികേതൻ ജില്ലാ ജനക്ഷേമ സമിതി ചെയർമാൻ ടി.വി.ഭാസ്കരൻ, ജില്ലാ സമിതി അംഗം അംബിക അരവിന്ദ്, പ്രധാന അധ്യാപകൻ ജനാർദ്ദനൻ, സ്കൂൾ ലീഡർമാരായ അഭിനവ്, ശിവദ, വിദ്യാലയ സമിതി സെക്രട്ടറി അജിത് കുമാർ, രക്ഷാധികാരി പി.നാരായണൻ നായർ, വൈസ് പ്രസിഡണ്ട് എം.രാധാകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എം.സി.മോഹനൻ, രജിത ശശിധരൻ കവിത ഗണേശൻ, വി.രാജഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീകാന്ത് മാസ്റ്റർ സ്വാഗതവും യോഗ ടീച്ചർ അംബിക നന്ദിയും പറഞ്ഞു തുടർന്ന് യോഗ പ്രദർശന ത്തോടുകൂടി പരിപാടികൾ അവസാനിച്ചു

Leave a Reply