മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ വായനാ മരം നിർമിച്ചു.
മാലക്കല്ല് : മാലക്കല്ല് സെന്റ്:മേരീസ് എ.യു.പി. സ്കൂളിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാ മരത്തിന് രൂപം നൽകി. വിവിധയിനം പഴങ്ങളുടെ രൂപത്തിൽ വെട്ടിയെടുത്ത കാർഡുകളിൽ അക്ഷരങ്ങൾ ,മഹത്ത് വചനങ്ങൾ , പഴഞ്ചൊല്ലുകൾ ,വായനാ കുറിപ്പുകൾ, കുട്ടിക്കവിതകൾ, കുട്ടിക്കഥകൾ, കടങ്കഥകൾ തുടങ്ങി കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ മരത്തിൽ പ്രദർശിപ്പിച്ചു. വായനാമരത്തിന്റെ ഉദ്ഘാടനം ഫാ.ജോബി കാച്ചനോലിക്കൽ നിർവ്വഹിക്കുകയും ജോയ്സ് ജോൺ വായനാ മരത്തെക്കുറിച്ചുള്ള വിവരണം നൽകി.