ആദിവാസികൾ ട്രൈബൽ ഓഫീസ് ധർണ നടത്തി.

ആദിവാസികൾ ട്രൈബൽ ഓഫീസ് ധർണ നടത്തി.

രാജപുരം: ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ കേരള ആദിവാസി ഫോറം .അഖിലകേരള മാവിലൻ സമാജം . മലവേട്ടുവ മഹാസഭ . ഗേത്ര ജനസമിതി . ഭൂസംരക്ഷണ സമിതി .പിആർഡിഎസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരപ്പ ട്രൈബൽ ഓഫീസ് ധർണ്ണാ സമരം നടത്തി. ജില്ലാ സെക്രട്ടറി കേരള ആദിവാസി ഫോറം കെ.പി.ഭാസ്കരൻ സ്വാഗതം പറഞ്ഞു. മലവേട്ടുവ മഹാ സഭ
ജില്ലാ പ്രസിഡണ്ട് . എം ഭാസ്കരൻ
അദ്ധ്യക്ഷത വഹിച്ചു . ദളിത് സമുദായ മുന്നണി സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ് ഉദ്ഘാടനം ചെയ്തു.
.ദളിത് ആക്ടിവിസ്റ്റ് മഹേഷ് ശാസ്ത്രി മുഖ്യ പ്രഭാഷണം നടത്തി. അഖില കേരള മാവിലൻ സമാജം ജില്ല പ്രസിഡന്റ്
എം.എം. കുഞ്ഞമ്പു, കൃഷ്ണൻ പരപ്പച്ചാൽ, പി.കെ.രാഘവൻ , രാധാകൃഷ്ണൻ കൊന്നക്കാട്,
സി. മധു , രമേശൻ മലയാറ്റുകര, കെ.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സത്യ മധു ആവുള്ളകോട് നന്ദി പറഞ്ഞു.

Leave a Reply