ലഹരിക്കെതിരെ ബോധവൽക്കരണവുമായി കോടോത്തെ കുട്ടിപ്പോലീസുകാർ

ലഹരിക്കെതിരെ ബോധവൽക്കരണവുമായി കോടോത്തെ കുട്ടിപ്പോലീസുകാർ

രാജപുരം: ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സീനിയർ കേഡറ്റ് ലീഡർ അഭിഷേക് എസ്.കെ.പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റററുകൾ പതിപ്പിച്ചു. കടക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂളിലെ സി.പി.ഒമാരായ ബിജോയ് സേവ്യർ ,പത്മ സുധ പയ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എച്ച് എം ഇൻ ചാർജ്ജ് എ.എം.കൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി രമേശൻ, സീനിയർ അധ്യാപകൻ ബാലചന്ദ്രൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

Leave a Reply