ബളാംതോട് ക്ഷീര സംഘത്തിൽ മികച്ച ക്ഷീര കർഷകരെ ആദരിച്ചു.

ബളാംതോട് ക്ഷീര സംഘത്തിൽ മികച്ച ക്ഷീര കർഷകരെ ആദരിച്ചു.

രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായ ദീപ നായരെ മിൽമ കാസർകോട് ജില്ല ഓഫീസ് ഹെഡ് കെ.മാധവൻ ആദരിച്ചു. സംഘം പ്രസിഡന്റ് കെ.എൻ. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. 16.3 കോടി രൂപയുടെ 2022-23 വർഷത്തെ ബഡ്ജറ്റ് സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ അവതരിപ്പിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി , പ്ലസ്ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പരപ്പ ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇൻസ്ട്രക്ടർ ഉഷാകുമാരി അനുമോദിച്ചു. ചാരിറ്റി ഫണ്ടിൽ നിന്നുള്ള ധന സഹായം മിൽമ സൂപ്പർവൈസർ ശ്രീ അനീഷ് വി.പി.വിതരണം ചെയ്തു.സംഘം ഡയറക്ടർ എ.പി.ബാലചന്ദ്രൻ സ്വാഗതവും ഡയറക്ടർ മോഹൻദാസ് കെ.സി. നന്ദിയും രേഖപ്പെടുത്തി. 20 ൽ പരം പശുക്കളെ വളർത്തുന്ന ദീപ നായർക്ക് കഴിഞ്ഞ വർഷം പരപ്പ ബ്ലോക്കിലെ ഏറ്റവും നല്ല കർഷകയ്ക്ക് ഉള്ള അവാർഡും ലഭിച്ചിരുന്നു.

Leave a Reply