കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി.
രാജപുരം: ലഹരി ഒഴിവാക്കുക ‘ എന്ന ആഹ്വാനവുമായി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് ക്ലബിൻ്റെ കോ ഓർഡിനേറ്ററായ
ദീപേഷ് എം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ പി.കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവൻ്റീവ് ഓഫീസറായ
കെ.നാരായണൻ ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു.
പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻചാർജായ എ.എം കൃഷ്ണൻ, കെ.ജനാർദ്ദനൻ , സി.പ്രകാശൻ, എസ്.രമ്യ, എസ്.ശലഭ, സൗമ്യ മോൾ, എക്സൈസ് ഉദ്യോസ്ഥരായ രമേഷ് ബാബു, മഹേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കെ.ടി.കൃഷ്ണമണി നന്ദി പറഞ്ഞു .
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.
കെ.നാരായണൻ ,.എക്സൈസ് ഉദ്യോഗസ്ഥരായ രമേഷ് ബാബു, മഹേഷ്
ലഹരി വിരുദ്ധ ക്ലബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും കോ ഓർഡിനേറ്റർ എം.ദീപേഷ് , കൃഷ്ണവേണി, രമ്യ , സൗമ്യ എന്നിവർ പ്രസംഗിച്ചു