എകെജി സെന്ററിലേക്ക് നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് രാജപുരത്ത് പ്രകടനം നടത്തി..
രാജപുരം: സിപി എം സംസ്ഥാന കമ്മിറ്റി ഓഫിസായ ഏ കെ ജി സെൻ്ററിലേക്ക് കഴിഞ്ഞ ദിവസം രാത്രി ബോംബറിഞ്ഞതിൽ പ്രതിഷേധിച്ച് സി പിഎമ്മിൻ്റെ നേതൃത്വത്തിൽ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാലു മാത്യു, ജോഷി ജോർജ് , കെ.വി .കേളു, എ.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ സ്വാഗതം പറഞ്ഞു.