കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നിയമ പാഠം പുസ്തകവിതരണം നടത്തി.
രാജപുരം: താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള നിയമ പാഠം പുസ്തകവിതരണം അഡ്വ.എം.നാരായണൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് എ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിജി ജോസഫ് സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ബി.അബ്ദുള്ള ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് മൗലിക അവകാശങ്ങളെക്കുറിച്ച് അഡ്വ.എം നാരായണൻ വിശദമായി ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. പിഎൽവി മഹേശ്വരി നന്ദി പറഞ്ഞു.