അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു.

അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വയമ്പ് നേരംകാണാതടുക്കത്ത് അംഗൻവാടി റോഡ് കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിലെ ഈ റോഡ് കോൺഗ്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്. സി പി എം പനത്തടി ഏരിയ കമ്മിറ്റി അംഗം സുരേഷ് വയമ്പ് സ്വാഗതവും ഒന്നാം വാർഡ് മെമ്പർ കെ.എം. കുഞ്ഞികൃഷ്‌ണൻ അധ്യക്ഷതയും വഹിച്ചു. വയമ്പ് അയൽസഭ കൺവീനർ വി. മഹേഷ്‌, നേരംകാണാതടുക്കം ബ്രാഞ്ച് സെക്രട്ടറി വി. കെ ലളിത , എസ്ടി പ്രമോട്ടർ സതീഷ്, ഊരുകൂട്ടം മൂപ്പൻ ചന്ദ്രൻ, പി. പി രാജീവൻ എന്നിവർ സംസാരിച്ചു.

Leave a Reply