കാലവർഷത്തിൽ രാജപുരം – പൈനിക്കര റോഡ് പുഴയായി മാറി.

കാലവർഷത്തിൽ രാജപുരം – പൈനിക്കര റോഡ് പുഴയായി മാറി.

രാജപുരം: കാലവർഷത്തിൽ റോഡ് പുഴയായി മാറി. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ രാജപുരം മുതൽ പൈനിക്കര വരെയുള്ള ഭാഗമാണ് കനത്ത മഴയിൽ തോടിനു സമമായത്. റോഡിന് ഇരുവശത്തെയും ഓടകൾ പൂർണ്ണമായും മൂടി പോയതിനാൽ മല വെള്ളം മുഴുവനും ഒഴുകിയെത്തുന്നത് റോഡിലേയ്ക്കാണ് . പാതയോരത്തുകൂടി നടന്നു പോകുന്ന സ്കൂൾ വിദ്യാർത്ഥികളുടെ മേൽ റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ വെള്ള തെറിപ്പിച്ച് കടന്നു പോകുന്നു. കഴിഞ്ഞ വർഷങ്ങളിൽ നാട്ടുകാർ ജെസിബി ഉപയോഗിച്ച് ഓട നന്നാക്കിയിരുന്നു. അധിക്യതർ വേണ്ടത് ചെയ്തില്ലെങ്കിൽ രാജപുരം മുതൽ പൈനിക്കര വരെ റോഡ് പൂർണ്ണമായും തകരുന്ന സ്ഥിതിയാകും.

Leave a Reply