കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

രാജപുരം: ഗ്രാമസഭാ തീരുമാനങ്ങൾ അട്ടിമറിക്കുന്ന കോടോം ബേളൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രതിപക്ഷ വാർഡുകളിൽ വിഹിതം വെട്ടി കുറച്ച്, ഗ്രാമ സഭാ മുഗണനാ പട്ടിക തള്ളി കൊണ്ടാണ് ഭരണ സമിതി ഫണ്ടുകൾ വച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പണി പൂർത്തികരിച്ച റോഡുകൾക്ക് ഈ വർഷവും ഫണ്ട് മാറ്റി വച്ച് അഴിമതി നടത്താനുള്ള നീക്കം ഒരു വശത്ത് നടത്തുകയും സൈറ്റ് ഡയറിയും മസ്‌റ്ററോളും അടിക്കാതെ തൊഴിലുറപ്പിന്റെ പേരിൽ പണി എടുപ്പിച്ച് പണം തട്ടുക. പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടാൽ മിനിട്സ് ബുക്കിന്റെ കോപ്പി നൽകാതിരിക്കുക തുടങ്ങി പഞ്ചായത്തിൽ അഴിമതിയാണ് നടക്കുന്നത്. ഇതേ തുടർന്ന് ഇന്നലെ നടന്ന പഞ്ചായത്ത്‌ ഭരണ സമിതി യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രൻ . യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീ.ബി.പി.പ്രദീപ് കുമാർ. ബ്ലോക്ക് വൈന് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, സെക്രട്ടറി കെ.ബാലകൃഷ്ണൻ. മുരളി പനങ്ങാട്, മുതിർന്ന നേതാക്കളായ പി.യു.മുരളീധരൻ നായർ. സോമി മാത്യു . മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്. കെ.കുഞ്ഞിരാമൻ, പഞ്ചായത്തംഗങ്ങളായ പി.ഷീജ, രാജീവൻ ചീരോൽ, ജിനി വിനോയ് , ആൻസി ജോസഫ് , കൃഷ്ണൻ പാച്ചേനി, വിനോദ് ജോസഫ് , വിനോദ് വെട്ടം തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply