ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ.

ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ.

രാജപുരം ; ഒടയംചാൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
പുതിയ പ്രസിഡന്റ്‌ ആയി ടി.ടി.സജി , സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ ചുമതലയേറ്റു. ഒടയംചാലിൽ നടന്ന ചടങ്ങിൽ റോട്ടറി 3204 ജില്ല ഉപദേശകൻ വിജി നായനാർ മുഖ്യാതിഥിയായി. റോട്ടറി ജില്ലാ കോർഡിനേറ്റർ മോഹൻദാസ് മേനോൻ, റോട്ടറി ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ ഇ.പി.ഷാജിത്ത്, റോട്ടറി അസിസ്റ്റന്റ് ഗവർണർ വി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സമൂഹ നന്മക്കു വേണ്ടിയുള്ള നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പുതിയ ക്ലബ്ബ് പ്രസിഡന്റ്‌ ടി.ടി.സജി അറിയിച്ചു.

Leave a Reply