ജനശ്രീ സുസ്ഥിര വികസന മിഷൻ നെടുകര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
രാജപുരം: ജനശ്രീ സുസ്ഥിര വികസന മിഷൻ നെടുകര യൂണിറ്റ് സ്വന്തമായി വാങ്ങിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കോൺഗ്രസ്
കോടോം ബോളൂർ മണ്ഡലം
പ്രസിഡന്റ് ബാലചന്ദ്രൻ നിർവഹിച്ചു. ബെന്നി തോമസ് അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലം പ്രസിഡന്റ് ബിനോയ് ആന്റണി മുൻ പഞ്ചായത്ത് മെമ്പർ ജോസ് ജോസഫ് , ജനശ്രീ യൂണിറ്റ് പ്രസിഡന്റ് തോമസ് വർക്കി എണ്ണപ്പാറ ഷീരോൽപാദക സംഘം പ്രസിഡന്റ് ജോസഫ് ജയിൻമുക്കുഴി,സഞ്ജു പോൾ എന്നിവർ പ്രസംഗിച്ചു.