രാജപുരം പൈനിക്കര സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. ചേരുവേലിൽ സനു തോംസൺ (30) ആണ് മരിച്ചത്.

രാജപുരം പൈനിക്കര സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. ചേരുവേലിൽ സനു തോംസൺ (30) ആണ് മരിച്ചത്.

രാജപുരം: പൈനിക്കര സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ജോലി സ്ഥലത്ത് അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു രാജപുരം പൈനിക്കരയിലെ ചേരുവേലിൽ സനു തോംസൺ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സനു തോംസൺ ബാംഗ്ലൂരിലെ ഇലക്ട്രോണിക്സ് സിറ്റിയിൽ ഐടി കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് കമ്പനിയിൽ നിന്നും താമസ സ്ഥലത്തേക്ക് വരുമ്പോൾ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. സനു സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ആളുമാറി കുത്തിയതാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹൃദയത്തിനേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം. ബന്ധുക്കൾ ബാംഗ്ലൂരിലെത്തി. പിതാവ് : ചേരുവേലിൽ തോംസൺ, മാതാവ് : ബീന തോംസൺ. സഹോദരങ്ങൾ: സനൽ തോംസൺ (യുഎസ്എ). മരിയ തോംസൺ,

Leave a Reply