ചെറുപനത്തടിയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു.

ചെറുപനത്തടിയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു.

രാജപുരം: സംസ്ഥാന പാതയിൽ ചെറുപനത്തടി നാലു സെൻറ് കോളനിക്ക് സമീപമുള്ള വൻ മരം കടപുഴകി ആൾതാമസമുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ നാശം. വീട്ടുകാർ തൊഴിലുറപ്പ് ജോലിക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി. ചെറുപനത്തടി വടക്കയിൽ വി.കെ.മോഹനന്റെ വീടിന്റെ മുകളിലേക്കാണ് വൻ ഈട്ടി മരം വിണത്. കുറ്റിക്കോൽ ഫയർഫോഴ്സ് എത്തി മരം മുറിച്ച്മാറ്റി. മരം റോഡിന് കുറുകെ വീണതിനാൽ ഗതാഗതം തടസപെട്ടു. വൈദ്യുതി വിതരണവും മുടങ്ങി.

Leave a Reply