
തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബയോഗം നടത്തി.
രാജപുരം. കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ (ആടകം ) നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം നടന്ന കുടുംബയോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.സുരേഷ് , വിനോദ് കുമാർ പള്ളയിൽ വീട്, എം.കെ.മാധവൻ നായർ, പി.സി.തോമസ്, അബ്ദുള്ള കൊട്ടോടി, ആടകം ഗംഗാധരൻ, ജയരാജ്, കെ. എസ്. കുര്യൻ, സുരേഷ് ഫിലിപ്പ്, സുന്ദരൻ, കാർത്ത്യായണിയമ്മ, എന്നിവർ സംസാരിച്ചു