മലയോര കലാമാമാങ്കത്തിന് ആവേശകരമായ തിരശീല

മലയോര കലാമാമാങ്കത്തിന് ആവേശകരമായ തിരശീല

എസ്. എസ്. എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

ചുള്ളിക്കര : മലയോരത്ത് ആവേശം പെയ്തിറങ്ങിയ കലാമാമാങ്കത്തിന്
ആവേശകരമായ സമാപനം.എസ്. എസ്. എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് 16,17, (ശനി, ഞായർ) തീയതികളിലായി പാണത്തൂരിൽ സമാപിച്ചു .നൂറിൽപ്പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
പാണത്തൂർ യൂണിറ്റ് ഒന്നാം സ്ഥാനവും ചുള്ളിക്കര യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എസ്. എസ്. എഫ് നേതാക്കളായ ശുഐബ് സഖാഫി, അബൂബക്കർ മുസ്‌ലിയാർ, ജസരി മൗലവി, എന്നിവർ നേതൃത്വം നൽകി.
ടി. കെ.അബ്ദുല്ല ഹാജി ,സലാം ആനപ്പാറ,അസ്അദ് നഈമി,ഹമീദ് അയ്യങ്കാവ്,ഷാഫി പാണത്തൂർ,ഹനീഫ പരിയാരം,നൗഷാദ് ചുള്ളിക്കര, സി. കെ. മുഹമ്മദ് കുഞ്ഞി ചുള്ളിക്കര എന്നിവർ സംബന്ധിച്ചു

Leave a Reply