കോളനിയില്‍ എത്താന്‍ പാലമില്ല. ഒരു കിലോ മീറ്ററോളം മൃതദേഹം ചുമന്നു നാട്ടുകാര്‍.

രാജപുരം: കോളനിയില്‍ എത്താന്‍ പാലമില്ലാത്തതിനാല്‍ ഒരു കിലോ മീറ്ററോളം മൃതദേഹം ചുമന്നു നാട്ടുകാര്‍. പനത്തടി പഞ്ചായത്തിലെ പുളുംകൊച്ചി കോളനി നിവാസികള്‍ക്കാണു കഴിഞ്ഞ ദിവസം മരണപെട്ട കെഎസ് ഇ ബി ഉദ്യോഗസ്ഥന്‍ പി.എ. ഗോപാലന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ചുമലിലേറ്റേണ്ടി വന്നത്. പുളിം കൊച്ചി തോടിന് പാലം വേണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനെതിരെ അധിക്യതര്‍ മുഖം തിരിക്കുകയാണ്. നാട്ടുകാര്‍ നിര്‍മിക്കുന്ന ഒരു മഴക്കാലം മാത്രം ആയുസുള്ള മരപ്പാലമാണ് തോട് കടക്കാനുള്ള ഏക മാര്‍ഗം. റോഡ് ഇതുവരെ ടാറിങ് നടത്തിയിട്ടില്ല. പാലമില്ലാത്തതിനാല്‍ മഴക്കാലത്ത് വാഹനം എത്താത്ത സ്ഥിതിയുണ്ട്. മഴക്കാലത്ത് പൂര്‍ണമായും ഒറ്റപ്പെടുകയാണ് പ്രദേശം.

Leave a Reply