രാജപുരം:ഗ്രാന്‍ഡ് പാരന്‍സ് ഡേയുടെ ഭാഗമായി മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ ഇടവകയില്‍ 75 വയസ്സിനു മേലെയുള്ള അപ്പച്ചന്മാരെയും അമ്മച്ചിമാരെയും ആദരിച്ചു. മാലക്കല്ല് പള്ളി വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, ഫാദര്‍ തോമസ് പ്രാലേല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു.സന്തോഷ് കനകമൊട്ട, റിങ്കു ചിറപ്പുറത്ത് എന്നിവര്‍ ആശംസകള്‍ നേരുന്നു. ഇടവകയിലെ കൈക്കാരന്മാര്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.