ചുള്ളിക്കരയിലെ ജ്വല്ലറി ഉടമയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ .
രാജപുരം: ചുള്ളിക്കരയിലെ ജ്വല്ലറി ഉടമയെ വാഹനമിടിപ്പിച്ച് വീഴ്ത്തി പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ . കാസർകോട് വച്ച് അമ്പലത്തറ സി ഐ ടി.കെ.മുകുന്ദനും സംഘവുമുണ്ട് അറസ്റ്റു ചെയ്തത്.
കാസര്‍കോട് നെല്ലിക്കട്ട പാടി അതിര്‍കുഴിയിലെ സുചിത്ര നിവാസില്‍ സൂജി എന്ന എ. സുജിത്ത് (27) , ആലുവ മഹിളാലയം തോട്ടുമുഖത്ത് നമ്പിപ്പറമ്പില്‍വീട്ടില്‍ സിയാദ് എന്ന എന്‍.കെ.നിയാസ് (31) എന്നീ പ്രതികളാണു പിടിയിലായത്. ജൂലായ് 19 ന് രാത്രി ഇരിയയിൽ വെച്ച്
ചുള്ളിക്കരയിലെ പവിത്ര ജ്വല്ലറി ഉടമ ബാലചന്ദ്രനെ(43) നാണ് അക്രമത്തിനിരയായത്. രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.