
ദേശീയ കൗമാര ദിനത്തിന്റെ ഭാഗമായി അട്ടേങ്ങാനം ജി എച്ച് എസ് സ്കൂളിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
രാജപുരം: ദേശീയ കൗമാര ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കരകൗശല വസ്തുക്കളുടെ പ്രദർശനം, ചുവർ ചിത്രരചന, സിഗ്നേച്ചർ ക്യാമ്പയിൻ, കൗമാര ദിന ക്യാപ്ഷൻ രചന, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ കണ്ടെത്തുന്നതിനും, അവയെ വേണ്ട വിധം പരിപോഷിപ്പിക്കുന്നതിനും ഇത്തരത്തിലൊരു പരിപാടി കൊണ്ട് സാധിച്ചു. പിടി എ പ്രസിഡണ്ട് പി.ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക നിർമല , എസ് എം സി ചെയർമാൻ സി.ചന്ദ്രൻ , പ്രിൻസിപ്പാൾ ഇൻചാർജ് മോഹനൻ എന്നിവർ സംസാരിച്ചു..