ഐഎൻടിയുസി കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ പോസ്റ്റ് ഓഫിസി ധർണ .
രാജപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തടയുന്നതിനും ഒരു പഞ്ചായത്തിൽ ഒരേ സമയം മസ്റ്ററോൾ അടിക്കുന്നത് 20ആയി പരിമിതപ്പെടുത്തിയതും. വിദഗ്ധ തൊഴിലാളികളുടെ വേദനം തടഞ്ഞുവയ്ക്കുന്നതുമായ ആവശ്യങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ രാജപുരം പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ വച്ച് ധർണസമരം നടത്തി. കള്ളാർ മണ്ഡലം ഐ എൻ റ്റി യു സി പ്രസിഡന്റ് ബി .അബ്‌ദുള്ള അധ്യക്ഷത വഹിച്ചു . കെ പി സി സി സെക്രട്ടറി എം.അസൈനർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ഐ എൻ ടി യു സി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി.തോമസ്, മണ്ഡലം ജനറൽ സെക്രട്ടറി സജി പ്ലാച്ചേരി, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി.രേഖ, ജനപ്രതിനിധികളായ ജോസ് മാവേലി, പ്രിയ ഷാജി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. രമ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ്, യൂത്ത് കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡന്റ് ജയരാജ് എബ്രഹാം, കെ.എ.സിജ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ മണ്ഡലം വാർഡ് – ബൂത്ത് ഭാരവാഹികൾ , പോഷകസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്യം നൽകി.