10 രൂപയ്ക്ക് ദീർഘദൂര യാത്ര : സ്വതന്ത്ര്യദിന സമ്മാനവുമായി കാലിച്ചാനടുക്കം ജനകീയ ബസ് .
രാജപുരം : സ്വാതന്ത്ര്യ ദിനത്തിൽ 10 രൂപയ്ക്ക് കിലോ മീറ്ററുകൾ യാത്ര ചെയ്യാൻ അവസരമൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ് സർവീസിന്റെ സ്വാതന്ത്യദിന സമ്മാനം കാലിച്ചാനടുക്കത്ത് നിന്നും ജനകീയ ബസിൽ കയറുന്നവർ 10 രൂപ കൊടുത്താൻ കാഞ്ഞങ്ങാട്ടേക്ക് പോകാം . തിരിച്ചിങ്ങോട്ടും 10 നൽകിയാൽ മതി. ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. 38 രൂപയാണ് നിലവിലെ കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സമ്മാനമായും ജനങ്ങളെ ബസിലേക്ക് ആകർഷിക്കാനുമാണ് 10 രൂപയുടെ യാത്രയെന്നു കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല പറഞ്ഞു.