രക്ഷാകർത്താവ് വീടുകളിൽ തങ്ങളുടെ കുട്ടിയുടെ സഹപാഠിയായി മാറണം: ഡോ.വത്സൻ പിലിക്കോട്.

രക്ഷാകർത്താവ് വീടുകളിൽ തങ്ങളുടെ കുട്ടിയുടെ സഹപാഠിയായി മാറണം: ഡോ.വത്സൻ പിലിക്കോട്.

രാജപുരം: രക്ഷാകർത്താവ് വിദ്യാർത്ഥിയായി മാറുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നതെന്ന്
സാഹിത്യകാരനും അധ്യാപകനുമായ ഡോ.വത്സൻ പിലിക്കോട് . കാഞ്ഞിരടുക്കം ഉർസുലിൻ പബ്ലിക് സ്കൂളിൽ പിടിഎ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ വിദ്യാർത്ഥികളുടെ സഹ വിദ്യാർത്ഥികളായി രക്ഷിതാക്കൾ മാറുന്നിടത്താണ് വിദ്യാഭ്യാസം പൂർണമാകുന്നത്. തന്റെ കുട്ടിയോടൊപ്പമിരുന്ന് പഠിക്കാൻ രക്ഷിതാക്കൾ തയാറായാൽ മാത്രമെ അവരാഗ്രഹിച്ചിടത്ത് അവരെ എത്തിക്കാൻ സാധിക്കു.
നമ്മൾ ആകാശക്കാഴ്ചകൾ കാണുന്നവരായാൽ പോര മണ്ണിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണമെന്നും.
പിടിഎ പ്രസിഡന്റ് ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സിസിലിയ, അധ്യാപക പ്രതിനിധി എം. മോഹിനി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Leave a Reply