രാജപുരം ഹോളിഫാമിലി സ്കൂളിൽ സംസ്ഥാന തല പ്രസംഗമത്സരം സമാപിച്ചു.

രാജപുരം ഹോളിഫാമിലി സ്കൂളിൽ സംസ്ഥാന തല പ്രസംഗമത്സരം സമാപിച്ചു.

രാജപുരം: ഭാരത സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജപുരം ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കെ.ടി.മാത്യു എൻഡോവ്മെന്റ് അഖില കേരള പ്രസംഗ മത്സരം ശ്രദ്ധേയമായി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട പ്രസംഗ മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി 22 മത്സരാർത്ഥികൾ പങ്കെടുത്തു . ഗവ.എച്ച്എസ്എസ് ബല്ലാ ഈസ്റ്റിലെ എസ്.പത്മപ്രിയക്ക് 5000 രൂപ ഒന്നാം സമ്മാനവും, അട്ടേങ്ങാനം ഗവ.എച്ച്എസ്എസിലെ സീത ലക്ഷ്മിക്ക് 3000 രൂപ രണ്ടാം സമ്മാനവും , വെള്ളരിക്കുണ്ട് സെന്റ് ജൂഡ് എച്ച്എസ്എസ് ലിനോൾഡ് മാത്യുവിന് ആയിരം രൂപ മൂന്നാം സമ്മാനവും ലഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ സമ്മാനദാനം നിർവഹിച്ചു. മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ , പ്രിൻസിപ്പൽ ജോബി ജോസഫ് , പ്രോഗ്രാം കോഡിനേറ്റർ എം.കെ.ജോൺ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ആയിരുന്ന കെ.ടി. മാത്യു കുഴിക്കാട്ടിലിനെ ആദരിച്ചു.

Leave a Reply